Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Campaign

Europe

യു​ഡി​എ​ഫ് യൂ​റോ​പ്പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ച​രി​ത്ര​വി​ജ​യം ക​ട​ൽ ക​ട​ന്ന് യൂ​റോ​പ്പി​ലും ആ​ഘോ​ഷ​മാ​കു​ന്നു. യു​ഡി​എ​ഫ് യൂ​റോ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും യൂ​റോ​പ്പി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ യു​ഡി​എഫ് നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ശ​നി​യാ​ഴ്ച ഓ​ൺ​ലൈ​നാ​യാ​ണ് (സൂം) വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30നും ​യൂ​റോ​പ്പ് സ​മ​യം വൈ​കുന്നേരം അഞ്ചിനും ​യു​കെ - അ​യ​ർ​ല​ൻഡ് സ​മ​യം വൈ​കുന്നേരം ആറിനു​മാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​പി, മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ​റ​ലി ഷിഹാ​ബ് ത​ങ്ങ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് അ​പു ജോ​സ് എംഎ​ൽഎ, ​എം എ​ൽഎ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, സ​ജീ​വ് ജോ​സ​ഫ്, ഷി​ബു തെ​ക്കു​മ്പു​റം, അ​ഡ്വ. വി.എ​സ്. ജോ​യ്, കെ.എം. അ​ഭി​ജി​ത്, എ.ഡി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കി​ടാ​നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യ​ത്തെ വ​ര​വേ​ൽ​ക്കാ​നും യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യുഡിഎ​ഫ് പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഓ​ൺ​ലൈ​നാ​യി ഒ​ന്നി​ക്കു​ന്ന ​പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ലിങ്ക്: മീറ്റിംഗ് ഐഡി: 828 9179 6792, പാസ്കോഡ്: 756011.

NRI

ല​ണ്ട​നി​ൽ യു​ഡി​എ​ഫ് യു​കെ തെ​ര​ഞ്ഞെ​ടു​പ്പ് കാമ്പ​യി​ൻ ഗം​ഭീ​ര​മാ​യി

ല​ണ്ട​ൻ: ല​ണ്ട​നി​ൽ യു​ഡി​എ​ഫ് യു​കെ ഘ​ട​കം ഈ​സ്റ്റ് ല​ണ്ട​നി​ലെ ബാ​ർ​ക്കിം​ഗ് റോ​ഡി​ൽ ശ്രീ ​നാ​രാ​യ​ണ ഗു​രു​മി​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്ഷ​ൻ കാ​മ്പ​യി​ൻ "പു​തു​യു​ഗ കേ​ര​ളം' ജ​നപ​ങ്കാ​ളി​ത്തം കൊ​ണ്ട് ഗം​ഭീ​ര വി​ജ​യ​മാ​യി.

മാ​ർ​ച്ച് 29ന് വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഐഒസി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഉ​ദ്‌​ഘാ​ട​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് ഓ​ൺ​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു.

​പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം ബി​ജെ​പി​യെ വ​ള​ർ​ത്തും: ഷം​സീ​ർ ഇ​ബ്രാ​ഹിം

മ​നാ​മ: എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഭ​ജ​ന രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ന്‍റെ സാ​ഹോ​ദ​ര്യ ഭൂ​മി​ക​യി​ൽ സ്ഥാ​പി​ക്ക​നു​ള്ള ശ്ര​മ​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ർ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഭ​ര​ണം സ്ഥാ​പി​ക്കു​ന്ന​തി​ന് സം​ഘ​പ​രി​വാ​റി​ന് എ​ന്നും ത​ട​സ​മാ​യ​ത് വി​വി​ധ മ​ത​സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും ശ​ക്ത​മാ​യ ര​ണ്ട് മ​തേ​ത​ര മു​ന്ന​ണി​ക​ളു​ടെ സാ​ന്നിധ്യ​വു​മാ​യി​രു​ന്നു.

ഇ​ത് ത​ക​ർ​ക്കു​ക എ​ന്ന ബിജെപി പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സി​പി​എം അ​ധി​കാ​ര​ത്തി​ലി​രു​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ട​നാ​പ​ര​മാ​യ താ​ത്​പ​ര്യ​ങ്ങ​ളെ​ക്കാ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഇ​ർ​ഷാ​ദ് കോ​ട്ട​യം നി​യ​ന്ത്രി​ച്ചു.

NRI

യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വാ​സി സ​മൂ​ഹം കൈ​കോ​ർ​ക്ക​ണം; ഐ​ഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ

ഡാ​ള​സ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗം മാ​ർ​ച്ച് 29ന് ​ഡാ​ള​സി​ലെ വാ​ൽ​വു​ഡ് പാ​ർ​ക്ക്‌​വേ​യി​ലു​ള്ള കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഐഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

കേ​ര​ള​ത്തി​ലെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒസി) ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ആ​ഹ്വാ​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ടു​ക​ൾ യുഡിഎ​ഫി​ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നോ​ടൊ​പ്പം, നാ​ട്ടി​ലു​ള്ള ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന​തി​ൽ ഡാ​ള​സി​ലെ ഐഒസി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വയ്​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഐ​ഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന ഫ​ണ്ടി​ലേ​ക്ക് ഡാ​ള​സ് ചാ​പ്റ്റ​ർ ത​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യ് ഫി​ലി​പ്പ് (ട്ര​ഷ​റ​ർ), സി​ബു ജോ​സ​ഫ് (ജോ​യി​ന്‍റ ട്ര​ഷ​റ​ർ), വെ​സ്‌​ലി മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം), ജോ​ഫി ജേ​ക്ക​ബ് (യൂ​ത്ത് കോഓ​ർ​ഡി​നേ​റ്റ​ർ), ജെ.​പി. ജോ​ൺ (സീ​നി​യ​ർ അ​ഡ്വൈ​സ​ർ), സി​ജു ജോ​ർ​ജ് (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്നി​വ​രും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

വൈ​കു​ന്നേ​രം അഞ്ചിന് ​ആ​രം​ഭി​ച്ച യോ​ഗം ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം 6.30ഓ​ടെ അ​വ​സാ​നി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നെ​ബു കു​ര്യാ​ക്കോ​സ് യോ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച​ സം​സ്ഥാ​ന​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തും.

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു രാ​ഹു​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എന്നാൽ രാ​ഹു​ലി​ന് വ​രാ​ന്‍ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​ണ് എ​ത്തി​യ​ത്.

പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി പാ​ലാ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ 31ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും പു​റ​മേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്നാ​ഥ് സിം​ഗ്, എ​സ്. ജ​യ്ശ​ങ്ക​ര്‍, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് എ​ന്നി​വ​രും സം​സ്ഥാ​ന​ത്തെ​ത്തും.

NRI

യു​ഡി​എ​ഫ് യൂ​റോ​പ്പ് മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് ഞാ​യ​റാ​ഴ്ച; ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സ​മൂ​ഹ​ത്തെ സ​ജീ​വ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10ന് ​ന​ട​ക്കും.

യു​കെ സ​മ​യം വൈ​കു​ന്നേ​രം 4.30നും ​യൂ​റോ​പ്പ് സ​മ​യം വൈ​കു​ന്നേ​രം 5.30നും ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ സൂം ​വ​ഴി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടും.

പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി സ്ഥി​രം ക്ഷ​ണി​താ​വും യു​ഡി​എ​ഫ് ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

കേ​ര​ള​ത്തി​ലെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ക​യും ചെ​യ്യും.

അ​ൻ​വ​ർ സാ​ദ​ത്ത് (ആ​ലു​വ), വി.​എ​സ്. ജോ​യ് (ത​വ​നൂ​ർ), സ​ന്ദീ​പ് വാ​ര്യ​ർ (തൃ​ക്ക​രി​പ്പൂ​ർ), കെ.​എം. അ​ഭി​ജി​ത്ത് (നാ​ദാ​പു​രം), മ​നോ​ജ് മൂ​ത്തേ​ട​ൻ (പെ​രു​മ്പാ​വൂ​ർ), ഷി​ബു തെ​ക്കും​പു​റം (കോ​ത​മം​ഗ​ലം), എ.​ഡി. തോ​മ​സ് (ആ​ല​പ്പു​ഴ), ചാ​ണ്ടി ഉ​മ്മ​ൻ (പു​തു​പ്പ​ള്ളി), പ​ഴ​കു​ളം മ​ധു (റാ​ന്നി), എ.​പി. അ​നി​ൽ​കു​മാ​ർ (വ​ണ്ടൂ​ർ), അ​പ്പു ജോ​ൺ ജോ​സ​ഫ് (തൊ​ടു​പു​ഴ), ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് (നി​ല​മ്പൂ​ർ), പി.​കെ. ബ​ഷീ​ർ (എ​റ​നാ​ട്), കെ. ​പ്ര​വീ​ൺ​കു​മാ​ർ (കൊ​യി​ലാ​ണ്ടി), ര​മേ​ശ് പി​ഷാ​ര​ടി (പാ​ല​ക്കാ​ട്) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ഹ​ച​ര്യ​ങ്ങ​ൾ, മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ, വി​ക​സ​ന കാ​ഴ്‌​ച​പ്പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ക്കും. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും പ​രി​പാ​ടി ഒ​രു​ക്കു​ന്നു​ണ്ട്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ക​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് യു​ഡി​എ​ഫ് യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സൂം ​ലി​ങ്ക് വ​ഴി പ്ര​വേ​ശി​ക്കാം. സൂം ​ലി​ങ്ക്: https://us06web.zoom.us/j/81109719244?pwd=BcabjEPC7SIbryFdYJuSy68QXtbL3b.1

Meeting ID: 811 0971 9244, Passcode: udfeurope.

NRI

യുഡിഎഫ് യൂറോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശ തുടക്കം

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ക​ര​മാ​യി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യൂ​റോ​പ്പ്‌, മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വാ​സി​ക​ൾ ഒ​ത്തൊ​രു​മി​ക്ക​ണ​മെ​ന്നും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും നാ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നൂ​റു സീ​റ്റു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പ് ക​ൺ​വീ​ന​ർ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് അ​ലി കൂ​നാ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടോ​മി തൊ​ണ്ടം​കു​ഴി, ബോ​ബി​ൻ ഫി​ലി​പ്പ്, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഏ​കോ​പ​ന​മൊ​രു​ക്കി.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ​ർ അ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ, റോ​ജി ജോ​ൺ എം​എ​ൽ​എ, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും യുഡിഎ​ഫ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​ക​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ആ​ശ​യ​ങ്ങ​ളും നേ​താ​ക്ക​ൾ അ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

Kerala

ഇ​രു​ട്ടി വെ​ളു​ത്തപ്പോൾ കുഞ്ഞിക്കൃഷ്ണന്‍റെ ചു​മ​രെ​ഴു​ത്ത് എ​ൽ​ഡി​എ​ഫി​ന്‍റേ​താ​യി

പ​​​യ്യ​​​ന്നൂ​​​ര്‍: സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ചു​​​മ​​​രെ​​​ഴു​​​ത്ത് ഇ​​​രു​​​ട്ടി വെ​​​ളു​​​ത്ത​​​പ്പോ​​​ൾ എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റേ​​​താ​​​ക്കി മാ​​​റ്റി.

പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന വി.​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥ​​​മു​​​ള്ള ചു​​​മ​​​രെ​​​ഴു​​​ത്താ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ​​​താ​​​യി മാ​​​റ്റി​​​യെ​​​ഴു​​​ത​​​പ്പെ​​​ട്ട​​​ത്.

അ​​​ന്നൂ​​​ര്‍ ക​​​ണ്ട​​​ക്കോ​​​ര​​​ന്‍​മു​​​ക്കി​​​ലാ​​​ണ് സം​​​ഭ​​​വം. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണ് പ​​​യ്യ​​​ന്നൂ​​​രി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ വി​​​ജ​​​യി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ചു​​​മ​​​രെ​​​ഴു​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പി​​​രി​​​ഞ്ഞ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ചു​​​മ​​​രെ​​​ഴു​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഓ​​​രോ വോ​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​ന്നെ​​​ഴു​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​വു​​​മാ​​ണു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

കൂ​​​ട്ട​​​ത്തി​​​ല്‍ അ​​​ന്നൂ​​​ര്‍ സ​​​ഖാ​​​ക്ക​​​ളെ​​​ന്നും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നെ​​​തി​​​രെ യു​​​ഡി​​​എ​​​ഫ് മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ എ. ​​​രൂ​​​പേ​​​ഷ് പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പോ​​​ലീ​​​സെ​​​ത്തി ചു​​​മ​​​രെ​​​ഴു​​​ത്ത് ഗ്രീ​​​ൻ നെ​​​റ്റ് കൊ​​​ണ്ട് മ​​​റ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

District News

അ​രൂ​രി​ൽ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണം ചൂ​ടു​പി​ടി​ക്കു​ന്നു

തുറ​വൂ​ർ: അ​രൂ​രി​ൽ തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്നു. ​പ​ത്രി​ക സ​മ​ർ​പ്പ​ണം ക​ഴി​ഞ്ഞ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​നം ശ​ക്ത​മാ​യി മു​ന്നേ​റു​ക​യാ​ണ്.

യു​ഡി​എഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഇ​ന്ന​ലെ കോ​ടം​തു​രു​ത്ത്, എ​ര​മ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ രാ​വി​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും മ​ര​ണ​വീ​ടു​ക​ളി​ൽ പോ​കു​ക​യും ചെ​യ്തു. കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം ന​ട​ത്തു​ന്ന ക​ല്ല​റ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടു​ക​യും വൈ​കി​ട്ട് അ​രൂ​ക്കു​റ്റി മേ​ഖ​ല​യി​ൽ പ​ര്യ​ട​നവും ന​ട​ത്തി.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ദെ​ലീ​മ ജോ​ജോ അ​രൂ​ക്കു​റ്റി​യി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. അ​രൂ​ക്കു​റ്റി​യി​ലെ​യും വ​ടു​ത​ല​യി​ലെ​യും ഓ​ട​മ്പ​ള്ളി​യി​ലെ​യും പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. അ​രൂ​രി​ലെ മ​ര​ണവീ​ട്ടി​ലും ഓ​ട​മ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ഭ​ക്ഷ്യോ​ത്പ​ന്ന സ്ഥാ​പ​ന​ത്തി​ലും തൊ​ഴി​ലു​റ​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ​ത്തി. വൈ​കി​ട്ട് പൂ​ച്ചാ​ക്ക​ൽ ടൗ​ണി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഉ​ള​വ​യ്പ്പി​ലെ ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങി​ലും ചേ​ലാ​ട്ടു​ഭാ​ഗം ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങി​ലും എ​ത്തി.

നൂ​റു​ക​ണ​ക്കി​ന് എ​ൻഡിഎ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.എ​സ്. ജ്യോ​തി​സ് ഇ​ന്ന​ലെ 12.30ന് ​വ​ര​ണാ​ധി​കാരി മു​ൻ​പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നുശേ​ഷം തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും തൊ​ഴി​ൽ ഉ​റ​പ്പ് ഇ​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു വോ​ട്ട​ഭ്യാ​ർ​ഥിച്ചു.

District News

തി​രു​മേ​നി​യി​ൽ ഇ​ല​ക്‌ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ന് ഫ്രെ​യി​മു​ക​ൾ ഒ​രു​ക്കു​ന്നു

ചെ​റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​താ​ണ്. ക​ണ്ണൂ​ർ- കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര​ത്തേ​യ്ക്കു​ള്ള ബോ​ർ​ഡു​ക​ളു​ടെ ഫ്രെ​യി​മു​ക​ൾ ഒ​രു​ങ്ങു​ന്ന​ത് തി​രു​മേ​നി​യി​ൽ നി​ന്നാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​ർ, പ​ഴ​യ​ങ്ങാ​ടി മു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ട് വ​രെ ഇ​വ​ർ ഫ്രെ​യി​മു​ക​ൾ എ​ത്തി​ക്കു​ന്നു. തി​രു​മേ​നി​യി​ലെ കെ​പി ഫ​ർ​ണി​ച്ച​റാ​ണ് വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ത​ടി​കൊ​ണ്ടു​ള്ള ഫ്രെ​യി​മു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

അ​ഞ്ച​ടി ഉ​യ​ര​വും മൂ​ന്ന് അ​ടി വീ​തി​യു​മു​ള​ള​തു തു​ട​ങ്ങി 18 അ​ടി ഉ​യ​ര​വും 15 അ​ടി വീ​തി​യു​മു​ള്ള ഫ്രെ​യി​മു​ക​ൾ വ​രെ ഇ​വ​ർ നി​ർ​മി​ക്കു​ന്നു​ണ്ട്. ചെ​റു​തി​ന് ഒ​ന്പതു കോ​ൽ പ​ട്ടി​ക വേ​ണം.150 മു​ത​ൽ 500 രൂ​പ വ​രെ​യാ​ണു ഫ്രെ​യി​മു​ക​ളു​ടെ വി​ല. മ​ഹാ​ഗ​ണി, മ​രു​ത് തു​ട​ങ്ങി​യ​വ​യു​ടെ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്. പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഇ​വ ഉ​ണ്ടാ​ക്കി ന​ൽ​കും.

കെ​പി ഫ​ർ​ണി​ച്ച​ർ ഉ​ട​മ കൃ​ഷ്ണ​പു​രം കെ.​പി. സു​നീ​ഷ്, സ​ഹാ​യി​യും ഡ്രൈ​വ​റും വി​ത​ര​ണ​ക്കാ​ര​നു​മാ​യ നെ​ച്ചി​ക്കാ​ട്ട് എ​ൻ.​കെ. റെ​ജി​നും ചേ​ർ​ന്നാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്. ഒ​രുദി​വ​സം 150 മു​ത​ൽ 200 വ​രെ ഫ്രെ​യി​മു​ക​ൾ ഇ​വ​ർ നി​ർ​മി​ക്കും. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ന് 4500 ലേ​റെ ഫ്രെ​യി​മു​ക​ൾ ഇ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി. അ​ടു​ത്ത​ടു​ത്ത് ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​ന്ന​ത് ത​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും ഗു​ണ​ക​ര​മാ​യി എ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

 

District News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി ഒ.​ആ​ർ. കേ​ളു

മാ​ന​ന്ത​വാ​ടി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

സ്ഥാ​നാ​ർ​ഥി ആ​ദ്യ​മെ​ത്തി​യ​ത് ത​ല​പ്പു​ഴ പാ​രി​സ​ണ്‍​സ് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​നാ​ണ്. പി​ന്നീ​ട് ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളേ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളേ​യും ക​ണ്ടു. തു​ട​ർ​ന്ന് കാ​ട്ടേ​രി​ക്കു​ന്ന് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ശേ​ഷം ചു​ങ്കം മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളേ​യും പ്ര​ദേ​ശ​ത്തെ പൗ​ര​പ്ര​മു​ഖ​രേ​യും ക​ണ്ടു.

ചു​വ​രെ​ഴു​ത്തും ബാ​ന​ർ ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ ദി​വ​സം വി​പു​ല​മാ​യ രീ​തി​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യി​രു​ന്നു.

ബാ​ന​റും ഫ്ള​ക്സു​ക​ളും മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​കെ. പു​ഷ്പ​ൻ, കെ.​എം. വ​ർ​ക്കി, കെ.​പി. ഷി​ജു, സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ഷി​ജു എം. ​ജോ​യ്, കെ.​എം. സു​ധാ​ക​ര​ൻ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.

ഒ.​ആ​ർ. കേ​ളു ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും


മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഒ.​ആ​ർ. കേ​ളു ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​വി. സ​ഹ​ദേ​വ​ൻ, സെ​ക്ര​ട്ട​റി എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം വി.​കെ. ശ​ശി​ധ​ര​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ്, എ​ൻ​സി​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. നൂ​റു​ദ്ദീ​ൻ, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ വ​ള്ളു​വ​ക്ക​ണ്ടി, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം. ഉ​ച്ച​യോ​ടെ എ​രു​മ​ത്തെ​രു​വി​ലെ സി​ഐ​ടി​യു ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ക​ട​ന​മാ​യി സ​ബ് ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

രാ​വി​ലെ 10ന് ​ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​രും. സി​പി​എം കേ​ന്ദ്ര സ​മി​തി​യം​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഇ.​ജെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.


മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​മു​ന്ന​ണി സ​ജ്ജ​മാ​ണ്. വോ​ട്ട​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഒ.​ആ​ർ. കേ​ളു ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ​നി​ന്നു വി​ളി​പ്പാ​ട​ക​ലെ അ​ന്പു​കു​ത്തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു പ്ര​വ​ർ​ത്ത​നം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.
മ​ല​യോ​ര ഹൈ​വേ, ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, വ​ള്ളി​യൂ​ർ​ക്കാ​വ് പാ​ലം, ചൂ​ട്ട​ക്ക​ട​വ്-​വി​മ​ല​ന​ഗ​ർ, വാ​ളാ​ട്-​പേ​ര്യ റോ​ഡ്, പു​ലി​ക്കാ​ട്ട് ക​ട​വ് പാ​ലം തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഒ.​ആ​ർ. കേ​ളു മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

District News

ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു

കൊ​ല്ലം: യു​ഡി​എ​ഫ് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് റോ​ഡ്‌​ഷോ​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ച്ചു.

ഇന്നലെ രാ​വി​ലെ 8.30 ന് ​ഡി​സി​സി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ഡിസിസി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലു​ടെ​നീ​ളം ആ​വേ​ശ​ക​ര​മാ​യ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടോ​ടെ ലി​ങ്ക് റോ​ഡി​ൽ സ​മാ​പി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്‌​ഷോ​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

മേ​യ​ർ എ. ​കെ. ഹ​ഫീ​സ്,യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ആ​ർ. സു​നി​ൽ, യു ​ഡി എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ റോ​ഡ് ഷോ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
അതേസമയം ബി​ന്ദു​കൃ​ഷ്ണ ഇ​ന്ന് 12ന് ​കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി .​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​നും ക​ൺ​വീ​ന​ർ ആ​ർ. സു​നി​ലും അ​റി​യി​ച്ചു.

ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നേ​താ​ക്ക​ൻ​മാ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

Kerala

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​ന്നു​മാ​ണ് ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യും പോ​രാ​ടു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്നി​ട്ടും കു​റ​ച്ച് വോ​ട്ടി​ന് തോ​റ്റ ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ കു​ടും​ബാം​ഗ​മാ​യി ഇ​ന്നും നാ​ളെ​യും അ​വ​രോ​ടൊ​പ്പം ഞാ​നു​ണ്ടാ​കും.-​ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ച​ങ്ങ​നാ​ശേ​രി​യി​ല്‍ സി.​എ​ഫ്. തോ​മ​സി​ന്‍റെ ഓ​ര്‍മ​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം

ച​ങ്ങ​നാ​ശേ​രി: വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്ത് ചൂ​ടേ​റി. എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം അം​ഗ​വും നി​ല​വി​ലെ എം​എ​ല്‍എ​യു​മാ​യ ജോ​ബ് മൈ​ക്കി​ളി​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി.

കേ​ര​ള കോ​ണ്‍ഗ്ര​സി​നാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍ഥി​ത്വം. കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര​ സ​മി​തി​യം​ഗം വി.​ജെ. ലാ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നം​ഗം വി​നു ജോ​ബ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പാ​ര്‍ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​ന്നോ നാ​ളെ​യോ സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പാ​ര്‍ട്ടി നേ​തൃ​ത്വം സൂ​ച​ന​ക​ള്‍ ന​ല്‍കു​ന്ന​ത്.

നാ​ല്പ​തു വ​ര്‍ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി​യി​ല്‍ യു​ഡി​എ​ഫി​നു നേ​തൃ​ത്വം ന​ല്‍കു​ക​യും ഒ​മ്പ​തു​ത​വ​ണ വി​ജ​യി​ക്കു​ക​യും ചെ​യ്ത​ത് സി.​എ​ഫ്. തോ​മ​സാ​യി​രു​ന്നു. 1980 മു​ത​ല്‍ 2020 സെ​പ്റ്റം​ബ​ര്‍ 27ന് ​അ​ന്ത​രി​ക്കും വ​രെ അ​ദ്ദേ​ഹം തു​ട​ര്‍ച്ച​യാ​യി ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ചെ​ലു​ത്തി​യ സ്വാ​ധീ​ന​മാ​യി​രു​ന്നു സി.​എ​ഫി​ന്‍റെ കൈ​മു​ത​ല്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷം 2021ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യ​ത് സി.​എ​ഫി​ന്‍റെ സ്വീ​കാ​ര്യ​ത തെ​ളി​യി​ക്ക​പ്പെ​ട്ടു.

എം​എ​ല്‍എ ആ​യി​രു​ന്ന കാ​ല​ത്ത് ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ചു​ക്കാ​ന്‍ പി​ടി​ച്ചി​രു​ന്ന​തും സി.​എ​ഫ്. തോ​മ​സ് ത​ന്നെ​യാ​യി​രു​ന്നു.സി.​എ​ഫി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ നി​ന്നു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം അം​ഗം ജോ​ബ് മൈ​ക്കി​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ അ​ക്ക​മി​ട്ടു നി​ര​ത്തി​യാ​ണ് ജോ​ബ് മൈ​ക്കി​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ഥ​യി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍ഥി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ള്‍ കേ​ര​ള കോ​ണ്‍ഗ്ര​സി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. മം​ഗ​ല​പു​രം സ്വ​ദേ​ശി രാ​ജു (46) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Kerala

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സ്വയം ചുവരെഴുതിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.

നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
എന്നാല്‍, സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്ത് മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.

Movies

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ തീ​പി​ടി​ത്തം; സാ​മാ​ന്യ​ബു​ദ്ധി വേ​ണ​മെ​ന്ന് ന​ടി ഡെ​യ്സി ഷാ

​മും​ബൈ​യി​ലെ ബാ​ന്ദ്ര ഈ​സ്റ്റ് പ്ര​ദേ​ശ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വീ​ട്ടി​ൽ തീ ​പ​ട​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഡെ​യ്സി ഷാ.

'ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് സാ​മാ​ന്യ​ബു​ദ്ധി​യു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വീ​ടു​ക​ൾ​ക്ക് സ​മീ​പം പ​ട​ക്കം പൊ​ട്ടി​ക്കു​ക​യ​ല്ല വേ​ണ്ട​ത്. പൗ​ര​ബോ​ധ​മി​ല്ലാ​തെ ആ​ളു​ക​ൾ പെ​രു​മാ​റു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണി​ത്'-​ഡെ​യ്സി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഈ ​പ്ര​ചാ​ര​ക​ർ​ക്ക് വീ​ടു​തോ​റും പോ​കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച ത​ന്‍റെ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് അ​വ​ർ ന​ന്ദി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഇ​നി താ​മ​സ​ക്കാ​ർ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ന​ടി പ​റ​ഞ്ഞു.

Kerala

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. റോ​​​ഡി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ, ബാ​​​ന​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

നീ​​​ക്കം ചെ​​​യ്യാ​​​ത്ത പ​​​ക്ഷം ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​വ നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ചെ​​​ല​​​വ് അ​​​ത​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കും. അ​​​വ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചെ​​​ല​​​വി​​​ൽ ഇ​​​തു ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.

Kerala

പ്രചാരണത്തി​നി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വാ​ല്യ​ക്കോ​ട് : തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു.

വാ​ല്യ​ക്കോ​ട് ടൗ​ണ്‍ ബ്രാ​ഞ്ച് അം​ഗം നാ​ഗ​ത്ത് മൊ​യ്തി ഹാ​ജി (80) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം എ​ല്‍​ഡി​എ​ഫ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ന്‍റെ വാ​ല്യ​ക്കോ​ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ട്ട​ര്‍ അ​തോ​റി​റ്റി റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ് മൊ​യ്തി ഹാ​ജി. പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം, ക​ല്പ​ത്തൂ​ര്‍ ഇ​എം​എ​സ് പ​ഠ​ന​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ഭാ​ര്യ: ക​ദീ​ശ. മ​ക്ക​ള്‍: സു​ബൈ​ദ (തി​ക്കോ​ടി), സ​ക്കീ​ന (പെ​രു​മാ​ള്‍​പു​രം), ഫൈ​സ​ല്‍ (സി​വി​ല്‍ എ​ന്‍​ജി​നീ​യ​ര്‍). മ​രു​മ​ക്ക​ള്‍: ല​ത്തീ​ഫ് (പെ​രു​മാ​ള്‍​പു​രം), സ​ഫീ​ന (പ​ള്ളി​ക്ക​ര), പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ര്‍ (തി​ക്കോ​ടി).

District News

തെരഞ്ഞെടുപ്പിലേക്ക്;പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അവസാനിക്കും

​മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും. 11 ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​ത്തെ കൊ​ട്ടി​ക്ക​ലാ​ശം സ​മാ​ധാ​ന​പ​ര​വും പോ​ലീ​സ് അ​നു​മ​തി പ്ര​കാ​ര​വും ആ​യി​രി​ക്ക​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.


പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ളും ശ​ബ്ദ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ കേ​ൾ​പ്പി​ച്ച് മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും.പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലും മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​വും ഹ​രി​ത​ച്ച​ട്ട​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.

പ്ര​ചാ​ര​ണം മു​റു​കി; കൊ​ട്ട​ക്ക​ലാ​ശം ഇ​ന്ന്


നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ഇ​തി​ന​കം മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളും മൂ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി ക​ഴി​ഞ്ഞു. സ്വ​ത​ന്ത്ര​ര​ട​ക്കം കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ അ​ടു​ത്ത് ഒ​രു ദി​വ​സം ത​ന്നെ ഒ​ന്നി​ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തു​ന്ന​ത്.


പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളാ​യ​പ്പോ​ഴേ​ക്കും പ​ല സ്ഥാ​നാ​ർ​ഥി​ക​ളും മൈ​ക്ക് കെ​ട്ടി​യു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണം കൂ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ഴു​പ്പി​ക്കു​ന്ന​തി​നാ​യി ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മി​ക​ച്ച ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഗാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ ചെ​ല​വും വേ​ണ്ടി​വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി ചെ​ല​വാ​ക്കാ​വു​ന്ന തു​ക 25,000 രൂ​പ മാ​ത്ര​മാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ചെ​ല​വാ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്.


അ​ഞ്ചും എ​ട്ടും പേ​രു​ള്ള സം​ഘ​ങ്ങ​ളാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. പ്ര​ധാ​ന നേ​താ​ക്ക​ളെ കൊ​ണ്ടു​വ​ന്ന് ത​ന്‍റെ വാ​ർ​ഡി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി പേ​രെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ളൊ​ന്നും വ്യാ​പ​ക​മാ​യി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​റ​ങ്ങി കാ​ണു​ന്നി​ല്ല. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ വ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി. അ​ത​ത് മേ​ഖ​ല​ക​ളി​ലെ എം​എ​ൽ​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ടെ​യു​ണ്ട്. കു​ടും​ബ​യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് ചേ​ർ​ത്തു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.


ഒ​രു സ്ഥാ​നാ​ർ​ഥി കു​ടും​ബ​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​യും അ​തു​പോ​ലെ ചെ​യ്യേ​ണ്ടി വ​രി​ക​യാ​ണ്. സ്വ​ത​ന്ത്ര​ര​ട​ക്കം കു​ടും​ബ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യി​ൽ ക​വി​ഞ്ഞ പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്.
മൈ​ക്ക് കെ​ട്ടി​യും ബ​ഹ​ള​കോ​ലാ​ഹ​ല​ങ്ങ​ളു​മാ​യു​ള്ള പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ത്തു​ക. സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം വീ​ടു​ക​ൾ ക​യ​റി​യു​ള്ള അ​വ​സാ​ന​വ​ട്ട വോ​ട്ടു​തേ​ട​ലാ​യി​രി​ക്കും നാ​ളെ ന​ട​ത്തു​ക. അ​തോ​ടൊ​പ്പം വോ​ട്ടു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങും.

​മ​ല​പ്പു​റ​ത്ത് കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല


മ​ല​പ്പു​റം: മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ മ​ല​പ്പു​റം എ​സ്എ​ച്ച്ഒ എ​സ്.​കെ. പ്രി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം.


സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​ത്ത രീ​തി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം പ​രി​പാ​ടി​ക​ൾ ന​ട​ത്തും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ഈ ​തീ​രു​മാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
കാ​ളി​കാ​വി​ലും വി​ല​ക്ക്
കാ​ളി​കാ​വ് :കാ​ളി​കാ​വ്, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് വി​ല​ക്ക്. കൊ​ട്ടി​ക്ക​ലാ​ശം അ​ക്ര​മാ​സ​ക്ത​മാ​കു​മോ എ​ന്ന ഭ​യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും സ​മാ​ധാ​നാ​ന്ത​രി​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
വി​ജ​യാ​ഘോ​ഷം അ​തി​രു ക​ട​ക്ക​രു​തെ​ന്നും പോ​ലീ​സും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്എ​ച്ച്ഒ ഇ​ൻ ചാ​ർ​ജ് ടി.​അ​ബ്ദു​റാ​ഖ്, എ​സ്ഐ ഇ.​അ​ൻ​വ​ർ സാ​ദ​ത്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ കെ.​അ​ല​വി എ​ന്നി​വ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

District News

പ്രചാരണത്തിനിടെ അ​നൗ​ൺ​സ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പൂ​വാ​ർ : സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നി​ടെ അ​നൗ​ൺ​സ​ർ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പൂ​വാ​ർ ആ​ഷി​യാ​ന​യി​ൽ പി.​താ​ജു​ദ്ദീ​ൻ (54) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് അ​ഴ​കി​യ മ​ണ്ഡ​പം നാ​ഗ​ർ സ്ട്രീ​റ്റ് കൈ​തേ മി​ല്ല​ത്ത് താ​മ​സി​ക്കു​ന്ന താ​ജു​ദ്ദീ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​പ്പു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്.

ഇ​ന്ന​ലെ പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ൽ ടൗ​ൺ വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്.​അ​ഹ​മ്മ​ദ് ക​ബീ​റി​ന് വേ​ണ്ടി ഓ​ട്ടോ​യി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്യു​ന്ന​തി​ന്ന് ഇ​ട​യി​ൽ ഓ​ട്ടോ​യി​ൽ ത​ന്നെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. താ​ജു​ദ്ദീ​ന്‍റെ അ​മ്മ പൂ​വാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​വി​ലെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പോ​യി ക​ണ്ട ശേ​ഷ​മാ​ണ് ഉ​ച്ച​യോ​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പോ​യ​ത്.

വാ​ഹ​ന​ത്തി​ൽ ക​യ​റി കു​റ​ച്ച് ദൂ​രം അ​നൗ​ൺ​സ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള പൂ​വാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ച്ച​താ​യി പൂ​വാ​ർ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ : സു​ൽ​ത്താ​ന. മ​ക​ൻ : ന​സീം.

Kerala

പ്ര​ചാ​ര​ണ​ത്തി​നി​ടെ മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മ​ങ്കൊ​മ്പ്: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ച​ര​ണ വാ​ഹ​ന​ത്തി​ലെ മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13 ാം വാ​ർ​ഡ് ക​റു​ക​യി​ൽ ര​ഘു​വാ​ണ് (54) മ​രി​ച്ച​ത്.

വൈ​കി​ട്ട് 6.30 ഓ​ടെ വ​ട​ക്കേ അ​മി​ച്ച​ക​രി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. 13 ാം വാ​ർ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ ച​മ്പ​ക്കു​ള​ത്തേ​യ്ക്കു പോ​കു​ന്ന​തി​നി​ടെ നൂ​റ്റി​പ്പ​ത്തു ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ര​ഘു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ള്ള​വ​ർ ഇ​യാ​ളെ ച​മ്പ​ക്കു​ളം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: വി​ജ​യ്, വി​ശാ​ഖ്.

District News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; ജാ​ഥ​ക​ളു​ടെ സ്ഥ​ല​വും സ​മ​യ​വും മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി ജാ​ഥ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ ജാ​ഥ ആ​രം​ഭി​ക്കു​ന്ന സ​മ​യ​വും സ്ഥ​ല​വും ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടും മു​ൻ​കൂ​ട്ടി പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ്‌ വ​ർ​ഗീ​സ്.

ജാ​ഥ​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ല​വി​ലു​ള്ള ബ​ന്ധ​പ്പെ​ട്ട നി​യ​മ വ്യ​വ​സ്ഥ​ക​ളും ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളും അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം. ജാ​ഥ ക​ട​ന്നുപോ​കേ​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും നി​യ​ന്ത്ര​ണ ഉ​ത്ത​ര​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലുണ്ടോ എ​ന്ന് സം​ഘാ​ട​ക​ർ പ​രി​ശോ​ധി​ക്ക​ണം. വാ​ഹ​നഗ​താ​ഗ​ത​ത്തി​ന് ത​ട​സം ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​തി​ന് സം​ഘാ​ട​ക​ർ മു​ൻ​കൂ​ട്ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ജാ​ഥ വ​ള​രെ ദൈ​ർ​ഘ്യ​മേ​റി​യ​താ​ണെ​ങ്കി​ൽ, ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചെ​റി​യ ചെ​റി​യ വി​ഭാ​ഗ​ങ്ങ​ളാ​യി അ​ത് സം​ഘ​ടി​പ്പി​ക്ക​ണം. ജാ​ഥ​ക​ൾ ന​ട​ത്തു​ന്ന സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​ൻ്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ര​ണ്ടോ അ​തി​ല​ധി​ക​മോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ സ്ഥാ​നാ​ർ​ഥി​ക​ളോ ഒ​രേ സ​മ​യം ഒ​രേ റൂ​ട്ടി​ലോ അ​തേ റൂ​ട്ടി​ലെ ചി​ല​ഭാ​ഗ​ങ്ങ​ളി​ലോ ജാ​ഥ​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ, സം​ഘാ​ട​ക​ർ ത​മ്മി​ൽ മു​ൻ​കൂ​ട്ടി ബ​ന്ധ​പ്പെ​ട​ണം.

ഉ​ചി​ത​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാം. ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ ജാ​ഥ​യി​ൽ കൊ​ണ്ടുപോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥിക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റ് രാ​ഷ്ട്രീ​യപാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യോ അം​ഗ​ങ്ങ​ളു​ടെ​യോ കോ​ലം കൊ​ണ്ട് ന​ട​ക്കു​ന്ന​തും പ​ര​സ്യ​മാ​യി അ​ത്ത​രം കോ​ലം ക​ത്തി​ക്കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള മ​റ്റ് പ്ര​ക​ട​ന​ങ്ങ​ളും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ സ്ഥാ​നാ​ർ​ഥി​യോ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല എ​ന്നും നി​ർ​ദേശ​മു​ണ്ട്.

District News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് വീ​റും വാ​ശി​യും; ചൂടേറുന്നു

സ്വന്തം ലേഖകൻ

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​യ​തോ​ടെ റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ കോ​വി​ഡ് ഭീ​തി യി​ൽ മാ​റി നി​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ ന​ഗ​ര ഗ്രാ​മ വീ​ഥി​ക​ളെ മാ​റ്റൊ​ലി കൊ​ള്ളി​ക്കും.

വാ​ട്സാ​പ്പ്, ഫേ​സ്ബു​ക്ക് അ​ട​യ്ക്ക​മു​ള്ള സോ​ഷ്യ​ൽ മി​ഡി​യ​ക​ളി​ൽ ഇ​തി​ന​കം ത​ന്നെ ചി​ഹ്ന​ങ്ങ​ളോ ടു​കൂ​ടി​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ർ​ണ ചി​ത്ര​ങ്ങ​ളു​മാ​യി അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ ഗ്രാ​മ -ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ​മാ​ണ്. വീ​ടു​ക​ള്‍ ക​യ​റി വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ടു കാ​ണാ​നാ​ണ് ഇ​പ്പോ​ൾ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​മ​യം ക​ണ്ടെ​ത്ത​ുന്നത്.

ഇ​ന്ന​ലെ ‍അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​യ​ട​ക്ക​മു​ള്ള സം​ഘം ത​ങ്ങ​ളു​ടെ മു​ന്ന​ണി​യു​ടെ നി​ല​പാ​ടും ന​യ​ങ്ങ​ളു​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി. വോ​ട്ട​ര്‍​മാ​രി​ല്‍ പ​ല​രും വീ​ട്ടി​ലു​ണ്ടാ​കു​ന്ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി വീ​ടു​ക​ളി​ൽ എ​ത്തി വോ​ട്ട് ചോ​ദി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മു​ന്ന​ണി നേ​തൃ​ത്വം.

പ​ര​സ്യ പ്ര​ചാ​ര​ണ​ത്തെ​ക്കാ​ൾ വീ​ടു ക​ൾ ക​യ​റി വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​ലാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​രി ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യാ​ണ് ഭൂ​രി​ഭാ​ഗ​വും വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​റു​യോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​ണ്.

ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളോ​ടു​ള്ള സ്ഥാ​നാ ര്‍​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ന് വ​ലി​യ കു​റ​വു വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും ഫ്ള​ക്സ് ഒ​ഴി​വാ​ക്കി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഊ​ന്ന​ൽ.

അ​പ​രി​ചി​ത മു​ഖ​ങ്ങ​ളാ​യ ത​ങ്ങ​ള്‍ വോ​ട്ട​ര്‍​മാ​രു​ടെ ഇ​ട​യി​ലേ​ക്ക് പോ​കു മ്പോ​ള്‍ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളി​ലെ ചി​ത്ര​ങ്ങ​ള്‍ വ​ലി​യ ഗു​ണം ചെ​യ്യു​ന്നു​വെ​ന്നാ​ണ് സ്ഥാ​നാ​ര്‍​ഥി ക​ളു​ടെ വാ​ദം.

പ​ത്രി​ക സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​വു​ക​യും പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്ന് അ​വ​സാ​നി ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ രാ​ത്രി​യോ​ടെ സം​സ്ഥാ​ന​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യ​ഥാ​ർ​ഥ ചി​ത്രം വ്യ​ക്ത​മാ​കും. വി​മ​ത ശ​ല്യം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​ണ്. പ​ല​രേ​യും പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം നേ​തൃ​ത​ല​ത്തി​ൽ സ​ജീ​വ​മാ​ണ്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ ആ​ള്‍ വീ​ട്ട​മ്മ​യെ ക​യ​റി പി​ടി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​ര​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ ആ​ള്‍ വീ​ട്ട​മ്മ​യെ ക​യ​റി പി​ടി​ച്ചു. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യ്ക്ക് ഒ​പ്പം എ​ത്തി​യ രാ​ജു​വെ​ന്ന ആ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ രാ​ജു​വി​നെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​നാ​ര്‍​ഥി വോ​ട്ടു ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി പി​ടി​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി​യ​ട​ക്കം വോ​ട്ട് ചോ​ദി​ച്ച് മ​ട​ങ്ങി​യ​തി​നി​ട​യി​ൽ രാ​ജു വീ​ട്ട​മ്മ​യോ​ട് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വെ​ള്ള​മെ​ടു​ക്കാ​ൻ അ​ക​ത്തേ​ക്ക് പോ​യ സ​മ​യം രാ​ജു പി​ന്നാ​ലെ പോ​യി വീ​ട്ട​മ്മ​യെ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ അ​ല​റി വി​ളി​ച്ച​പ്പോ​ൾ രാ​ജു ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മം​ഗ​ല​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജു​വി​നെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത​തോ​ടെ രാ​ജു ഒ​ളി​വി​ൽ പോ​യി. രാ​ജു പാ​ര്‍​ട്ടി അം​ഗ​മോ മ​റ്റു ഭാ​ര​വാ​ഹി​യോ അ​ല്ലെ​ന്നും അ​നു​ഭാ​വി മാ​ത്ര​മാ​ണെ​ന്നു​മാ​ണ് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

District News

അ​ച്ഛ​നും അ​മ്മ​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക്; മ​ക്ക​ൾ​ക്ക് ക​ബ​ഡി​യും

ഉ​ദു​മ: പ​ര​വ​ന​ടു​ക്ക​ത്തെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ പി.​പ​ദ്മ​നാ​ഭ​ൻ ഇ​ത്ത​വ​ണ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് ത​ല​ക്ലാ​യി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. ചെ​മ്മ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ ഭാ​ര്യ സൗ​മ്യ ബി​ജെ​പി​ക്കു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ദു​മ ഡി​വി​ഷ​നി​ലും മ​ത്സ​രി​ക്കു​ന്നു.

ഇ​വ​രു​ടെ മ​ക്ക​ളാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ശി​വ​ന്യ​യും എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​നി ശി​വ​ധ​ന്യ​യും ജി​ല്ലാ സ്കൂ​ൾ ക​ബ​ഡി ടീ​മി​ൽ അം​ഗ​ങ്ങ​ളാ​ണ്. അ​ച്ഛ​നും അ​മ്മ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​കു​മ്പോ​ൾ മ​ക്ക​ൾ ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. കാ​ലു​വാ​ര​ലും മ​ല​ർ​ത്തി​യ​ടി​ക്ക​ലു​മൊ​ക്കെ ചേ​ർ​ന്ന​താ​ണ​ല്ലോ ക​ബ​ഡി​യും രാ​ഷ്ട്രീ​യ​വു​മെ​ല്ലാം.

സൗ​മ്യ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ദേ​ളി വാ​ർ​ഡി​ലേ​ക്കാ​യി​രു​ന്നു മ​ത്സ​രം. പ​ദ്മ​നാ​ഭ​ന് ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭയിലെ മുന്നണികൾക്ക്
സ്ഥാനാർഥികളായി

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍: 1.പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ വെ​സ്റ്റ്- എം. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, 2.പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ ഈ​സ്റ്റ്- പി. ​വി​നോ​ദ്കു​മാ​ര്‍, 3.നീ​ലേ​ശ്വ​രം സെ​ന്‍​ട്ര​ല്‍-​വി.​വി. രാ​ജം, 4.കി​ഴ​ക്ക​ന്‍​കൊ​ഴു​വ​ല്‍- കെ. ​സ​തീ​ശ​ന്‍, 5.പാ​ല​ക്കാ​ട്ട്- പി. ​രാ​മ​ച​ന്ദ്ര​ന്‍, 7.രാ​ങ്ക​ണ്ടം- എ. ​ര​മ​ണി, 8.പ​ട്ടേ​ന- എ​റു​വാ​ട്ട് മോ​ഹ​ന​ന്‍, 11.പാ​ലാ​യി- ടി.​എ​സ്. ശ​ശി​കു​മാ​ര്‍, 12.വ​ള്ളി​ക്കു​ന്ന്-​കെ.​പി. ക​രു​ണാ​ക​ര​ന്‍, 13.ചാ​ത്ത​മ​ത്ത്-​എ.​കെ. പ​ദ്മ​നാ​ഭ​ന്‍, 14.പൂ​വാ​ലം​കൈ- കെ.​കെ. ശ്രീ​ജ, 15.കു​ഞ്ഞി​പു​ളി​ക്കാ​ല്‍- പി. ​ര​തീ​ഷ്, 17.പേ​രോ​ല്‍- ഇ.​എം. പ​ദ്മാ​വ​തി, 18.ത​ട്ടാ​ച്ചേ​രി-​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, 19.പ​ള്ളി​ക്ക​ര- ആ​തി​ര, 20.പ​ള്ളി​ക്ക​ര 2- സി​ന്ധു, 21.ക​രു​വാ​ച്ചേ​രി- ഇ. ​ഷ​ജീ​ര്‍, 22.കൊ​യാ​മ്പു​റം-​പ്ര​ദീ​പ​ന്‍ ഇ​ട്ട​പ്പു​റം, 23.ആ​ന​ച്ചാ​ല്‍- കെ. ​മു​നീ​റ, 24.കോ​ട്ട​പ്പു​റം- അ​ഞ്ചി​ല്ല​ത്ത് സൗ​ദ, 25.ക​ടി​ഞ്ഞി​മൂ​ല- വി.​വി. സീ​മ, 26.പു​റ​ത്തേ​ക്കൈ-​വി.​വി. ജാ​നു, 27. തൈ​ക്ക​ട​പ്പു​റം സൗ​ത്ത്-​കെ. പ്ര​കാ​ശ​ന്‍, 29.തൈ​ക്ക​ട​പ്പു​റം നോ​ർ​ത്ത്- ടി.​പി. ബീ​ന, 31. തൈ​ക്ക​ട​പ്പു​റം സ്റ്റോ​ര്‍-​ശ്രീ​ജ സ​ത്യ​ന്‍, 34.നീ​ലേ​ശ്വ​രം ടൗ​ണ്‍- ഒ.​കെ. സ​തി.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍: 1.സി.​എം. ഗോ​പി​നാ​ഥ​ന്‍, 2.എം. ​യ​മു​ന, 5.വി. ​സു​നി​ല്‍​കു​മാ​ര്‍, 9.ദി​ലീ​ഷ്, 11. ഇ.​വി. രാ​ജ​ന്‍, 12.ടി.​ഡി. ബി​ജി​മോ​ന്‍, 13.സാ​ഗ​ര്‍ ചാ​ത്ത​മ​ത്ത്, 14. ശ​ര​ണ്യ സു​നി​ല്‍, 15.പി. ​മോ​ഹ​ന​ന്‍, 17. കൃ​ഷ്ണ​പി​യ, 26.ര​ജി​ത മ​ധു, 27.പി.​പി. ദാ​മോ​ദ​ര​ന്‍, 29.സ​ന, 32.ടി. ​റി​ജു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സി​പി​എ​മ്മി​ന്‍റെ കെ. ​സു​ജാ​ത​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി. സി​പി​എം 12 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും. ഏ​ച്ചി​ക്കാ​നം, മാ​വു​ങ്കാ​ല്‍, ഡി​വി​ഷ​നു​ക​ളി​ല്‍ സി​പി​ഐ​യും പ​ന​യാ​ല്‍ ഡി​വി​ഷ​നി​ല്‍ ഐ​എ​ന്‍​എ​ലും മ​ത്സ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, കെ. ​മ​ണി​ക​ണ്ഠ​ന്‍, എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പി.​കെ. അ​ബ്ദു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും: 1.ഉ​ദു​മ- എം. ​ബീ​ബി, 2.ക​രി​പ്പോ​ടി- എ. ​ബാ​ല​കൃ​ഷ്ണ​ന്‍, 3.പ​ന​യാ​ല്‍- പി.​എ​ച്ച്. ഹ​നീ​ഫ, 4.വെ​ളു​ത്തോ​ളി- പി. ​ശാ​ന്ത, 5.പെ​രി​യ- ശാ​ര​ദ എ​സ്. നാ​യ​ര്‍, 6.പു​ല്ലൂ​ര്‍-​മാ​ടി​ക്കാ​ല്‍ നാ​രാ​യ​ണ​ന്‍, 7.ഏ​ച്ചി​ക്കാ​നം- പി. ​ഗോ​വി​ന്ദ​ന്‍, 8.മ​ടി​ക്കൈ-​കെ. സു​ജാ​ത, 9.മാ​വു​ങ്കാ​ല്‍- ബി​ന്ദു പാ​ണ​ന്തോ​ട്, 10.മി​യ​ൻ- പി.​കെ. മ​ഞ്ജി​ഷ, 11.അ​ജാ​നൂ​ര്‍- യു.​വി. ബ​ഷീ​ര്‍, 12.രാ​വ​ണീ​ശ്വ​രം-​ര​തീ​ഷ് വെ​ള്ളം​ത​ട്ട, 13.പാ​ക്കം- ന​സ്‌​നിം വ​ഹാ​ബ്, 14.ബേ​ക്ക​ല്‍- ബി.​എം. ന​ഫാ​സ​ത്ത്, 15.പാ​ല​ക്കു​ന്ന്-​ശ്രീ​സ്ത രാ​മ​ച​ന്ദ്ര​ന്‍.

Kerala

ഇ​ടു​ക്കി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ആ​ണ് സം​ഭ​വം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​ൻ​സി ബി​ജു​വി​നാ​ണ് ക​ടി​യേ​റ്റ​ത്. വോ​ട്ട് തേ​ടി​യെ​ത്തി​യ വീ​ട്ടി​ലെ നാ​യ​യാ​ണ് ക​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. വോ​ട്ട് തേ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ നാ​യ കെ​ട്ട​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ൽ ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ളു​ക​ളെ ക​ണ്ട​പ്പോ​ൾ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജാ​ൻ​സി​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ഓ​ടി. ജാ​ൻ​സി ഓ​ടി​യെ​ങ്കി​ലും നാ​യ പി​ന്നാ​ലെ​യെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം; പ്ലാ​സ്റ്റി​ക്കിനും ഫ്ള​ക്സി​നും നി​രോ​ധ​നം

തിരുവനന്തപുരം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ​പ്ര​​​​ചാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് പ്ലാ​​​​സ്റ്റി​​​​ക്, പി​​​​വി​​​​സി, ഫ്ള​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ച് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ.

ബോ​​​​ർ​​​​ഡു​​​​ക​​​​ൾ, ബാ​​​​ന​​​​റു​​​​ക​​​​ൾ, ഹോ​​​​ർ​​​​ഡിം​​​​ഗു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പേ​​​​പ്പ​​​​ർ, പി​​​​സി​​​​ബി സ​​​​ർ​​​​ട്ടി​​​​ഫൈ ചെ​​​​യ്ത 100% കോ​​​​ട്ട​​​​ണ്‍, പു​​​​നഃ​​​​ചം​​​​ക്ര​​​​മ​​​​ണം ചെ​​​​യ്യാ​​​​വു​​​​ന്ന പോ​​​​ളി​​​​എ​​​​ത്തി​​​​ലി​​​​ൻ പോ​​​​ലു​​​​ള്ള​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​ൻ പ്ര​​​​കൃ​​​​തിസൗ​​​​ഹൃ​​​​ദ വ​​​​സ്തു​​​​ക്ക​​​​ൾ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം.

പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ൾ, വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പു​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്റ്റീ​​​​ൽ, ചി​​​​ല്ല്, സെ​​​​റാ​​​​മി​​​​ക് പാ​​​​ത്ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ഭ​​​​ക്ഷ​​​​ണ-പാ​​​​നീ​​​​യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വൂ. പ്ലാ​​​​സ്റ്റി​​​​ക് ബോ​​​​ട്ടി​​​​ലു​​​​ക​​​​ൾ, തെ​​​​ർ​​​​മോ​​​​കോ​​​​ൾ ക​​​​പ്പു​​​​ക​​​​ൾ, പ്ലാ​​​​സ്റ്റി​​​​ക് പാ​​​​ഴ്സ​​​​ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ൾ, വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നും പ്ലാ​​​​സ്റ്റി​​​​ക്‌​​​ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം നി​​​​യ​​​​ന്ത്രി​​​​ക്കും. ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് പ്ലാ​​​​സ്റ്റി​​​​ക് പാ​​​​ഴ്സ​​​​ലു​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി പ​​​​ക​​​​രം വാ​​​​ഴ​​​​യി​​​​ല​​​​യി​​​​ലോ പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലോ പാ​​​​ഴ്സ​​​​ലു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്ക​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഹ​​​​രി​​​​ത​​​​ച​​​​ട്ടം പാ​​​​ലി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യും ത​​​​ദ്ദേ​​​​ശ​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും ശു​​​​ചി​​​​ത്വ​​​ മി​​​​ഷ​​​​ന്‍റെ​​​​യും മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കും. ശു​​​​ചി​​​​ത്വ​​​​ മി​​​​ഷ​​​​ൻ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് ഹ​​​​രി​​​​ത പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്തി​​​​നു​​​​ള്ള നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം പാ​​​​ർ​​​​ട്ടി​​​​ക​​​​ളും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​ചാ​​​​ര​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് യൂ​​​​സ​​​​ർ​​​​ഫീ ന​​​​ൽ​​​​കി ഹ​​​​രി​​​​ത​​​​ക​​​​ർ​​​​മ​​​സേ​​​​ന​​​​യ്ക്ക് കൈ​​​​മാ​​​​റ​​​​ണം.

അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​തു നീ​​​​ക്കം ചെ​​​​യ്ത് ചെ​​​​ല​​​​വ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽനി​​​​ന്ന് ഈ​​​​ടാ​​​​ക്കണം. പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും വി​​​​ത​​​​ര​​​​ണ- സ്വീ​​​​ക​​​​ര​​​​ണ- വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും വോ​​​​ട്ടെ​​​​ടു​​​​പ്പ്- വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജൈ​​​​വ- അ​​​​ജൈ​​​​വ വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ട ബി​​​​ന്നു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക്ലീ​​​​ൻ​​​​കേ​​​​ര​​​​ള ക​​​​മ്പ​​​​നി, ഹ​​​​രി​​​​തക​​​​ർ​​​​മ​​​​സേ​​​​ന, സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഇ​​​​ല​​​​ക്‌​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പാഴ്‌വസ്തു​​​​ക്ക​​​​ൾ നീ​​​​ക്കംചെ​​​​യ്യ​​​​ണം.
പൊ​​​​തു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ശ​​​​ബ്‌​​​ദ​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. പ​​​​ട​​​​ക്കം, വെ​​​​ടി​​​​ക്കെ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up